കെ.പി. മോഹനനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വി.എസ്

single-img
17 October 2011

തിരുവനന്തപുരം: സഭയ്ക്ക് നിരക്കാത്ത രീതിയില്‍ പെരുമാറിയ മന്ത്രി കെ.പി മോഹനനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആഭാസകരമായ പ്രവര്‍ത്തിയാണ് കെ.പി. മോഹനന്‍ കാണിച്ചതെന്ന് വി.എസ് കുറ്റപ്പെടുത്തി.

പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ ഇത്രവേഗം നടപടി സ്വീകരിച്ച സ്പീക്കര്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് വി.എസ് ചോദിച്ചു. ഭരണകക്ഷിയുടെ വെറും ഒരു ആശ്രിതനെന്ന നിലയിലേക്ക് സ്പീക്കര്‍ അധപ്പതിക്കരുതെന്നും ഈ നിലപാടിലുള്ള പ്രതിഷേധം സ്പീക്കറെ അറിയിക്കുമെന്നും വി.എസ് പറഞ്ഞു.

സ്പീക്കറുടെ ഓഫീസ് കോണ്‍ഗ്രസ് ഓഫീസ് പോലെ ഉപയോഗിക്കാന്‍ മഹിളാ കോണ്‍ഗ്രസുകാര്‍ക്ക് എങ്ങനെ അവസരമുണ്ടായി എന്ന് തങ്ങള്‍ അത്ഭുതപ്പെട്ടു പോയെന്നും വി.എസ് പറഞ്ഞു.