പ്രതിപക്ഷ എം.എല്‍.എമാര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി

single-img
17 October 2011

തിരുവനന്തപുരം: നിയമസഭയിലെ കുത്തിയിരുപ്പ് സത്യാഗ്രഹം അവസാനിപ്പിച്ച പ്രതിപക്ഷ എം.എല്‍.എമാര്‍ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. നിയമസഭയ്ക്കുള്ളില്‍ നിന്നും മുദ്രാവാക്യം വിളിച്ച് പുറത്തേക്കു വന്ന എം.എല്‍.എമാര്‍ യുദ്ധസ്മാരകത്തിന് മുന്നില്‍ പ്രതിപക്ഷ സമരത്തിന് അഭിമുഖ്യം പ്രകടിപ്പിച്ച് ഇന്നലെ രാത്രിമുതല്‍ സമരം നടത്തികയായിരുന്ന മുന്‍ മന്ത്രിമാര്‍ അടക്കമുള്ളവരെ അഭിവാദ്യം ചെയ്തു. മുന്‍ മന്ത്രിമാരായ എം വിജയകുമാര്‍, വി.സുരേന്ദ്രന്‍പിള്ള, ബിനോയ് വിശ്വം, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവരും എല്‍.ഡി.ഫ് നേതാക്കളും വിദ്യാര്‍ഥി-യുവജന സംഘടകളും ഇന്നലെ രാത്രി മുതല്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് റോഡില്‍ കുത്തിയിരിക്കുകയായിരുന്നു. ഇവരുടെ സത്യാഗ്രഹവും രാവിലെ അവസാനിപ്പിച്ചു.