അടിയന്തരപ്രമേയം: പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

single-img
16 October 2011

തിരുവനന്തപുരം: റെയില്‍വെ ചരക്കുകൂലി വര്‍ധനയെത്തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ക്കുണ്ടായ വിലക്കയറ്റം സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറിങ്ങിപ്പോയി. പ്രതിപക്ഷത്തു നിന്ന് എളമരം കരീമാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

റെയില്‍വെ ചരക്കുകൂലി ആറു ശതമാനം വര്‍ധിപ്പിച്ചതോടെ ഭക്ഷ്യവസ്തുക്കള്‍ക്ക് അനിയന്ത്രിതമായ വിലവര്‍ധന ഉണ്ടായതായി കരീം പറഞ്ഞു. എന്നാല്‍ അരി അടക്കമുള്ള സാധനങ്ങള്‍ എഫ്‌സിഐ ആണ് കൊണ്ടുവരുന്നത് എന്നതിനാലും മറ്റു പ്രധാന ഭക്ഷ്യവസ്തുക്കള്‍ റോഡ് മാര്‍ഗമാണ് എത്തുന്നത് എന്നതിനാലും ചരക്കുകൂലി വര്‍ധന ഭക്ഷ്യവസ്തുക്കളെ കാര്യമായി ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി പറഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.