സൗമ്യ വധം: ഡോ.ഉന്‍മേഷിനെതിരേ നടപടിക്ക് സാധ്യത

single-img
16 October 2011

തിരുവനന്തപുരം: തീവണ്ടി യാത്രക്കിടെ മരിച്ച സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം വിവാദവുമായി ബന്ധപ്പെട്ട് ഡോ.ഉന്‍മേഷിനെതിരേ വകുപ്പുതല നടപടിക്ക് സാധ്യത. സംഭവത്തില്‍ ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. പ്രതിഭാഗത്തിന് അനുകൂലമായി ഡോ.ഉന്‍മേഷ് മൊഴി നല്‍കി എന്ന അഡീഷണല്‍ പ്രോസിക്യൂട്ടറുടെ റിപ്പോര്‍ട്ടിന്മേലാണ് അന്വേഷണം.

പോസ്റ്റുമോര്‍ട്ടം വിവാദവുമായി ബന്ധപ്പെട്ട് മുഴുവന്‍ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം അന്വേഷണം പൂര്‍ത്തിയാക്കി ഉന്‍മേഷിനെതിരേ നടപടി എടുത്തേക്കും. അതിനിടെ കേസിന്റെ വാദം ഇന്ന് ആരംഭിക്കും.