സ്പീക്കര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായില്ല; വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷം

single-img
16 October 2011

തിരുവനന്തപുരം: പ്രതിപക്ഷ എം.എല്‍.എമാരും വാച്ച് ആന്‍ഡ് വാര്‍ഡും തമ്മിലുണ്ടായ അനിഷ്ട സംഭവത്തില്‍ പ്രശ്‌നത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷം സ്പീക്കറെ അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗത്തിലാണ് പ്രതിപക്ഷം നിലപാട് അറിയിച്ചത്.

അതേസമയം, രണ്ട് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് യു.ഡി.എഫ്. നിയമസഭാകക്ഷിയോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ എന്ത് നടപടി ആവശ്യപ്പെടണമെന്ന കാര്യം കക്ഷിനേതാക്കള്‍ക്ക് വിട്ടു.