നിര്‍മല്‍ മാധവിന് ദേശമംഗലം കോളജില്‍ പ്രവേശനം നല്‍കാന്‍ തീരുമാനം

single-img
16 October 2011

മലപ്പുറം: നിര്‍മല്‍ മാധവിനെ പട്ടിക്കാട് എം.ഇ.എ എന്‍ജിനീയറിംഗ് കോളജിന് പകരം ദേശമംഗലം മലബാര്‍ എഞ്ചിനീയറിംഗ് കോളജില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്‌ലീം ലീഗിന് സ്വാധീനമുള്ള കോളജാണിത്. നിര്‍മല്‍ മാധവിനെ എംഇഎയില്‍ പ്രവേശിപ്പിക്കാന്‍ സാങ്കേതിക തടസമുയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കോളജിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ നാലാം സെമസ്റ്ററിലാണു നിര്‍മലിനെ പ്രവേശിപ്പിക്കേണ്ടത്. ഈ ബാച്ചില്‍ സീറ്റൊഴിവില്ലാത്തതാണു പ്രവേശനത്തിനുയരുന്ന സാങ്കേതിക തടസം.