കര്‍ണാടകയില്‍ വാഹനാപകടം; 8 മരണം

single-img
15 October 2011

ബാംഗളൂര്‍: കര്‍ണാടകയിലെ ഗുല്‍ബര്‍ഗില്‍ വാനും ലോറിയും കൂട്ടിയിടിച്ച് ഏഴു സ്ത്രീകളടക്കം എട്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഗുല്‍ബര്‍ഗയ്ക്കു സമീപം ഓരാഡ് ക്രോസില്‍ നിര്‍ത്തിയിട്ടിരുന്ന വാനില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.

ടയര്‍ പഞ്ചറായതിനെ തുടര്‍ന്നു റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാനിനു മുന്നില്‍ റോഡില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ മുകളിലൂടെ നിയന്ത്രണംവിട്ട ലോറി ഇടിച്ചു കയറുകയായിരുന്നു. ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ യാദ്ഗിറില്‍ നിന്നു ബിദനവയിലേക്കു പോയവരാണ് അപകടത്തില്‍പ്പെട്ടത്.