നിര്‍മല്‍ മാധവിന്റെ പ്രവേശനം: തീരുമാനം രണ്ടു ദിവസത്തിനകമെന്ന് ശിഹാബ് തങ്ങള്‍

single-img
15 October 2011

മലപ്പുറം: നിര്‍മല്‍ മാധവിന് പട്ടിക്കാട് എംഇഎ കോളജില്‍ പ്രവേശനം നല്‍കുന്നതുസംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എംഇഎ കോളജിന്റെ അടിയന്തര മാനേജിംഗ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഇഎ കോളജില്‍ നിലവില്‍ സീറ്റില്ലല്ലോ എന്ന ചോദ്യത്തിന് തങ്ങള്‍ മറുപടി നല്‍കിയില്ല.

Support Evartha to Save Independent journalism