സൗമ്യകേസില്‍ പുനര്‍വിചാരണ

single-img
13 October 2011

സൗമ്യ വധക്കേസില്‍ ഡോ. ഉന്മേഷിനെ വീണ്ടും വിസ്തരിക്കണമെന്നു തൃശൂര്‍ അതിവേഗ കോടതി.ഷൊര്‍ണൂരില്‍ ട്രെയിന്‍ യാത്രയ്‌ക്കിടെ മോഷ്‌ടാവിന്റെ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്‌റ്റ്മോര്‍ട്ടം താന്‍തന്നെയാണ്‌ നടത്തിയതെന്ന്‌ തൃശുര്‍ മെഡടിക്കല്‍ കോളജ്‌ ആശുപത്രിയിലെ അസി.ഫോറന്‍സിക്‌ പ്രൊഫ.ഡോ. ഉന്മേഷ്‌ കോടിതില്‍ ആവര്‍ത്തിച്ചു. താന്‍ എഴുതി നല്‍കിയ റിപ്പോര്‍ട്ട്‌ വകുപ്പ്‌ മേധാവിയായ ഷേര്‍ളി വാസു വെട്ടിത്തിരുത്തിയാണ്‌ കോടതിയില്‍ സമര്‍പ്പിച്ചതെന്നും ഡോ. ഉന്മേഷ്‌ അറിയിച്ചു. ഇതിന്‌ ആശുപത്രിയിലെ ജീവനക്കാര്‍ സാക്ഷികളാണ്‌. പോസ്‌റ്റുമോര്‍ട്ടത്തില്‍ പങ്കെടുത്ത ജീവനക്കാരും രണ്ട്‌ പോലീസുകാരും തന്റെ റിപ്പോര്‍ട്ടില്‍ ഒപ്പുവച്ചിരുന്നു. ആശുപത്രിയിലെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌ ഡിസ്‌ക് പരിശോധിച്ചാല്‍ കോടതിക്ക്‌ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും ഡോ.ഉന്മേഷ്‌ അറിയിച്ചു.പോസ്റ്റമോര്‍ട്ടം നടത്തി സര്‍ട്ടിഫിക്കറ്റ് വകുപ്പ് മേധാവിക്ക് നല്‍കിയത് താനായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി തന്റെ കൈയൊപ്പുള്ള സര്‍ട്ടിഫിക്കറ്റല്ല കോടതിയില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.