പിള്ളക്ക് സ്ഥാനക്കയറ്റം നല്‍കിയത് ഇടത് സർക്കാർ

single-img
13 October 2011

കോഴിക്കോട് സമരം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ വെടിവെപ്പ് നടത്തി വിവാദത്തിലായ അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിളളയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയത് മുന്‍ സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. 2008 ലായിരുന്നു ഇത്. രാധാകൃഷ്ണപിള്ളയ്‌ക്കെതിരേ വിജിലന്‍സ് കേസ് നിലനില്‍ക്കെയായിരുന്നു പ്രമോഷനെന്നും മുഖ്യമന്ത്രി സഭയിലെ ചോദ്യോത്തരവേളയില്‍ പറഞ്ഞു.

Donate to evartha to support Independent journalism

പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നല്ലരീതിയില്‍ പെരുമാറാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പോലീസിലെ ക്രിമിനലുകളെ കണ്ടെത്താന്‍ എ.ഡി.ജി.പിമാരുടെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.