കാലിഫോര്‍ണിയയില്‍ സലൂണില്‍ വെടിവയ്‌പ്: എട്ട് മരണം

single-img
13 October 2011

തെക്കന്‍ കലിഫോര്‍ണിയ ഒരു ഹെലര്‍ സലൂണിലുണ്ടായ വെടിവയ്‌പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു.അക്രമിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇയാളുടെ പക്കല്‍ നിന്ന് നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. വെടിവെപ്പ് നടത്തിയതിന് ശേഷം അക്രമി രക്ഷപ്പെട്ട വാഹനത്തെ പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. കാലിഫോര്‍ണിയയിലെ സീല്‍ബീച്ച് നഗരത്തിലാണ് സംഭവം. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല.പരിഭ്രാന്തരായ ജനങ്ങള്‍ നാലുപാടും ഓടിയെന്നു ദൃക്സാക്ഷികൾ പറഞ്ഞു.