നിയമസഭയിൽ പ്രതിപക്ഷ ബഹളം

single-img
12 October 2011

നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ ബഹളം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ എന്‍.കെ. പ്രേമചന്ദ്രന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെന്ന നിയമസഭാ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പരാമര്‍ശമാണ് പ്രതിപക്ഷ ബഹളത്തിനിടയാക്കിയത്.ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നടുക്കളത്തിലിറങ്ങി ബഹളം വച്ചു. കോടിയേരി ബാലകൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവന്നു. രാധാകൃഷ്‌ണപിള്ള പ്രേമചന്ദ്രനുവേണ്ടി പ്രവര്‍ത്തിച്ചുവോ എന്ന്‌ മുഖ്യമന്ത്രി വ്യക്‌തമാക്കണമെന്ന്‌ കോടിയേരി ആവശ്യപ്പെട്ടു. പി.സി ജോര്‍ജിന്റെ പക്കല്‍ ഇത്തരം തെളിവുണ്ടെങ്കില്‍ സഭയുടെ മേശപ്പുറത്ത്‌ വയ്‌ക്കണമെന്നും അറിയിച്ചു. സഭയില്‍ ഇല്ലാത്ത ഒരാളെക്കുറിച്ച്‌ നടത്തിയ പരാമര്‍ശം ചട്ടവിരുദ്ധമാണ്‌. ദുസ്സൂചന നല്‍കുനന്‌ പരാമര്‍ശം ഒഴലിവാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പി.സി ജോര്‍ജ്ജ് പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പി.സി ജോര്‍ജ്ജ് പരാമര്‍ശം പിന്‍വലിക്കുന്നതായി അറിയിച്ചു.