കൂടംകുളം ആണവനിലയം: ജയലളിതയ്ക്ക് പ്രധാനമന്ത്രിയുടെ കത്ത്

single-img
12 October 2011

ന്യൂഡല്‍ഹി: കൂടുംകുളം ആണവനിലയം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. പദ്ധതി നടപ്പാക്കാതിരിക്കുന്നത് ഗുരുതരമായ ഊര്‍ജ പ്രതിസന്ധിക്ക് കാരണമാകുമെന്നും ഇത് രാജ്യത്തിന്റെ വ്യാവസായിക വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രധാനമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ജയലളിത നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതേ ആവശ്യവുമായി തമിഴ്‌നാട്ടില്‍ നിന്നുള്ള സര്‍വകക്ഷി സംഘവും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.