ഫോൾസ് ഇന്ത്യ ഇനി സഹാറ ഫോഴ്സ് ഇന്ത്യ

single-img
12 October 2011

വിജയ്‌ മല്യയുടെ ഉടമസ്‌തതയിലുള്ള ഫോര്‍മുല വണ്‍ റേസ്‌ ടീം ഫോഴ്‌സ് ഇന്ത്യയുടെ 42.5 ശതമാനം ഓഹരി സഹാറ ഗ്രൂപ്പ്‌ സ്വന്തമാക്കി. പത്തു കോടി യുഎസ് ഡോളറിനാണ് കരാര്‍. ടീമിന്റെ പേര് സഹാറ ഫോഴ്സ് ഇന്ത്യ എന്നായി മാറും.
പ്രഥമ ഇന്ത്യന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരം 30 നു നടക്കാനിരിക്കെയാണു , ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഏക ടീമായ ഫോഴ്‌സ് ഇന്ത്യയുടെ ഓഹരികള്‍ സുബത്രോ റോയുടെ ഉടമസ്തതയിലുള്ള സഹാറ ഗ്രൂപ്പ് സ്വന്തമാക്കിയത്.30 നു ഗ്രേറ്റര്‍ നോയ്ഡയിലെ ബുദ്ധ് രാജ്യാന്തര സര്‍ക്യൂട്ടിലാണ് പ്രഥമ ഇന്ത്യന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരംനടക്കുന്നത്. ഇന്ത്യ ഫോര്‍മുല 1 സ്ഥിരം വേദിയാകാനും സാധ്യതയുണ്ട്