ബ്രസീലിനു ജയം

single-img
12 October 2011

മെക്‌സികോയ്‌ക്കെതിരേ നടന്ന രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ബ്രസീലിന്‌ 2-1 ന്റെ ജയം. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ്‌ ബ്രസീല്‍ ജയിച്ചത്‌.

ബ്രസീലിനു വേണ്ടി റൊണാള്‍ഡീഞ്ഞോയും മാര്‍സെലോയും ഗോളടിച്ചു. ബ്രസീല്‍ പ്രതിരോധ താരം ഡേവിഡ്‌ ലൂയിസ്‌ സെല്‍ഫ്‌ ഗോളിലൂടെ 10 ാം മിനിട്ടില്‍ മെക്‌സികോയെ മുന്നിലെത്തിക്കുകയായിരുന്നു. മെക്‌സികോയുടെ പാബ്ലോ ബാറേറയുടെ താഴ്‌ന്നു വന്ന ക്രോസ്‌ അടിച്ചകറ്റാനുള്ള ലൂയിസിന്റെ ശ്രമമാണു സെല്‍ഫ്‌ ഗോളായത്‌.ആദ്യ പകുതിയില്‍ ഡാനി ആല്‍വെസ് റെഡ് കാര്‍ഡ് കണ്ട് പുറത്തായതിനാല്‍ പത്തുപേരായി ചുരുങ്ങിയ ബ്രസീല്‍ 2-1ന് മെക്സിക്കോയെ കീഴടക്കി