കണ്ണൂരും പാലക്കാടും എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

single-img
11 October 2011

കണ്ണൂര്‍: കോഴിക്കോട്ടെ പോലീസ് വെടിവെയ്പ്പിനെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കണ്ണൂരും പാലക്കാടും സംഘര്‍ഷം. കണ്ണൂരില്‍ ഡിഐജിയുടെയും എസ്പിയുടെയും വീടിനു നേരെയും ഐജിയുടെ ക്യാമ്പ് ഓഫീസിനു നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.

കണ്ണൂര്‍ നഗരസഭയുടെ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തല്ലി തകര്‍ത്തു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായി. ചാനല്‍ കാമറാമാന്‍മാര്‍ക്ക് അക്രമണത്തില്‍ പരിക്കേറ്റു.

പാലക്കാട് കളക്ടറേറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. കളക്ടറേറ്റിനുനേരെയും പോലീസിനുനേരെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് എട്ടുതവണ ഗ്രനേഡ് പ്രയോഗിച്ചു.