മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച പ്രവര്‍ത്തകനെ എസ്എഫ്‌ഐ പുറത്താക്കി

single-img
11 October 2011

കണ്ണൂര്‍: കോഴിക്കോട്ടെ പോലീസ് വെടിവെയ്പ്പില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച പ്രവര്‍ത്തകനെ സംഘടനയില്‍ നിന്ന് പുറത്താക്കിയെന്ന് എസ്എഫ്‌ഐ അറിയിച്ചു. അജ്മല്‍ എന്ന പ്രവര്‍ത്തകനെയാണ് എസ്എഫ്‌ഐയില്‍ നിന്ന് പുറത്താക്കിയത്.

Support Evartha to Save Independent journalism

കണ്ണൂരില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ ഡിഐജിയുടെയും എസ്പിയുടെയും വസതികളിലേക്ക് കല്ലെറിഞ്ഞ ശേഷം പാര്‍ട്ടി ഓഫീസിലേക്ക് ഓടിക്കയറുന്ന എസ്എഫ്‌ഐക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ചാനല്‍ കാമറാമാന്‍മാരെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.