പെരുമ്പാവൂര്‍ കൊലപാതകം: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

single-img
11 October 2011

തിരുവനന്തപുരം: പെരുമ്പാവൂരില്‍ മോഷണക്കുറ്റം ആരോപിച്ച് യാത്രക്കാരനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്തു നിന്ന് സാജു പോള്‍ എംഎല്‍എ ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പെരുമ്പാവൂരിലേത് മനുഷ്യക്കുരുതിയാണെന്നും മരിച്ച രഘു നിരപരാധിയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസില്‍ പ്രതിയായ കെ.സുധാകരന്‍ എംപിയുടെ ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്‌ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.