നിര്‍മല്‍ മാധവ് പ്രശ്‌നം: ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോടിയേരി

single-img
11 October 2011

തിരുവനന്തപുരം: കോഴിക്കോട് വെസ്റ്റ് ഹില്‍ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥി നിര്‍മല്‍ മാധവിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തതിനാല്‍ ഉദ്യോഗസ്ഥതലത്തിലുള്ള അന്വേഷണം ഫലപ്രദമാവില്ലെന്നും കോടിയേരി പറഞ്ഞു.

നേരിയ ഭൂരിപക്ഷം വെച്ച് എന്തും ചെയ്യാമെന്നു സര്‍ക്കാര്‍ കരുതിയാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും കോടിയേരി പറഞ്ഞു. കെ.സുധാകരന്റെ ഗണ്‍മാന്‍ യാത്രക്കാരനെ തല്ലിക്കൊല്ലുകയും അസി.കമ്മീഷണര്‍ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെയ്ക്കുകയും ചെയ്തത് സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നതിന് തെളിവാണെന്നും കോടിയേരി പറഞ്ഞു. കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത അസി.കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കോടിയേരി പറഞ്ഞു.