ഭക്ഷ്യസുരക്ഷാ റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം റുവാണ്ടയ്ക്കും പിന്നില്‍

ന്യൂഡല്‍ഹി: വികസ്വര രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചെന്നു അഭിമാനിക്കുന്ന ഇന്ത്യ ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ട്. അന്തര്‍ദേശീയ ഭക്ഷ്യഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടും (ഐഎഫ്പിആര്‍ഐ) ആഗോള പട്ടിണി സൂചകവും(ജിഎച്ച്ഐ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
81 വികസ്വരരാജ്യങ്ങളില്‍ ഭീകരമായ പട്ടിണിയുള്ള വിഭാഗത്തില്‍ ഇന്ത്യയുടെ സ്ഥാനം 67-ാംമതാണ്. കഠിനമായ പോഷകാഹാരക്കുറവും ദാരിദ്ര്യവും പരക്കെ നിലനില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയുടേയും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഭക്ഷ്യസുരക്ഷാ റാങ്കിംഗില്‍ അറുപതാം സ്ഥാനമാണ് റുവാണ്ടയുടേത്. ഇന്ത്യയുടെ ഈ വര്‍ഷത്തെ ജിഎച്ച്ഐ നില 23.7 ആണ്. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും(59) നേപ്പാളും(54) ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ടനിലയാണ്. ചൈന നാലാം സ്ഥാനത്താണ്. അതേസമയം, ബംഗ്ലാദേശ്(70), ഹെയ്ത്തി(76), കോംഗോ(81) എന്നീ രാജ്യങ്ങള്‍ ഭീകരമായ ഭക്ഷ്യസുരക്ഷാ ഭീഷണിയാണ് നേരിടുന്നത്.