വാളകം സംഭവം അന്വേഷണം വെള്ളമാരുതി ഓള്‍ട്ടോ കാറുകള്‍ കേന്ദ്രീകരിച്ച്

single-img
10 October 2011

കൊട്ടാരക്കര: വാളകത്ത് അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം വെള്ളമാരുതി ഓള്‍ട്ടോ കാറുകള്‍ കേന്ദ്രീകരിച്ച്. കൊല്ലത്തേയും സമീപജില്ലകളിലേയും വെള്ളമാരുതി ഓള്‍ട്ടോകാറുകളുടെ വിവരശേഖരണത്തിനാണ് ഇന്നലെ മുതല്‍ പോലീസ് പ്രാധാന്യം നല്‍കിയിട്ടുള്ളത്.

Support Evartha to Save Independent journalism

അധ്യാപകനെ റോഡില്‍ അവശനിലയില്‍ ആദ്യം കണ്ട ബൈക്ക് യാത്രക്കാരന്റെ മൊഴി യാഥാര്‍ഥ്യണെന്ന് പോലീസ് സ്ഥിരീകരിച്ചു. അമിതവേഗതയില്‍ ഒരു വെള്ള ഓള്‍ട്ടോകാര്‍ സംഭവസ്ഥലത്തുനിന്ന് പാഞ്ഞുപോകുന്നതായി ബൈക്ക് യാത്രികന്‍ മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹനവില്‍പ്പന സ്ഥാപനങ്ങള്‍, ഇടപാടുകാര്‍, വര്‍ക്കുഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.