ഇറ്റാലിയന്‍ കപ്പല്‍ കൊള്ളക്കാര്‍ റാഞ്ചി; കപ്പലില്‍ ആറു ഇന്ത്യക്കാര്‍

single-img
10 October 2011

റോം: ആറു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 ജീവനക്കാരുമായി പോയ ഇറ്റാലിയന്‍ ചരക്കുകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. സൊമാലിയന്‍ തീരത്തുനിന്നു 620 മൈല്‍ അകലെ നിന്നാണ് കപ്പല്‍ റാഞ്ചിയത്.

ലിവര്‍പൂളില്‍ നിന്നു വിയറ്റ്‌നാമിലേയ്ക്കു ഇരുമ്പുമായി പോയ കപ്പലാണ് തട്ടിയെടുത്തത്. ഇന്ത്യക്കാരെ കൂടാതെ ഏഴു ഇറ്റലിക്കാരും പത്തു ഉക്രെയിന്‍ ജീവനക്കാരുമാണ് കപ്പലിലുള്ളത്. കപ്പല്‍ കൊള്ളക്കാരുടെ നിയന്ത്രണത്തിലാണെന്ന ക്യാപ്റ്റന്റെ സന്ദേശം ലഭിച്ചതായി കപ്പല്‍ കമ്പനി അറിയിച്ചു. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുക്കുന്നത് നിത്യസംഭവമായിരിക്കുകയാണിപ്പോള്‍. കപ്പലിലുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണേ്ടാ എന്നും വ്യക്തമല്ല.