പാക്കിസ്ഥാനില്‍ രണ്ടു നാറ്റോ ടാങ്കറുകള്‍ താലിബാന്‍ തകര്‍ത്തു

single-img
10 October 2011

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബൊലാന്‍ ജില്ലയില്‍ ദേശീയ പാതയ്ക്കു സമീപം നാറ്റോയുടെ രണ്ടു ടാങ്കറുകള്‍ താലിബാന്‍ തീവ്രവാദികള്‍ അഗ്നിക്കിരയാക്കി. ബലാനാരി മേഖലയ്ക്കു സമീപമാണ് സംഭവം. അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനയ്ക്ക് ഇന്ധനവുമായി പോയ ടാങ്കറുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. കറാച്ചിയില്‍ നിന്നു പുറപ്പെട്ട ടാങ്കറുകള്‍ ബൊലാന്‍ ജില്ലയില്‍ എത്തിയപ്പോള്‍ തീവ്രവാദികള്‍ തടഞ്ഞശേഷം കത്തിക്കുകയായിരുന്നു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.