നിര്‍മല്‍ മാധവിന്റെ പ്രവേശനം: ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി

single-img
10 October 2011

തിരുവനന്തപുരം: കോഴിക്കോട് എഞ്ചിനീയറിംഗ് കോളജില്‍ നിര്‍മല്‍ മാധവ് പ്രവേശനം നേടിയതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. കോഴിക്കോട് എസ്എഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ചിനുനേരെ പോലീസ് വെടിവെയ്പ്പ് നടത്തിയ സംഭവം ഖേദകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ആഗ്രഹിക്കാത്ത കാര്യമാണ് സംഭവിച്ചതെന്നും പരിക്കേറ്റ പോലീസിനെ രക്ഷിക്കാനായിരുന്നു അസി.കമ്മീഷണര്‍ സംഭവസ്ഥലത്തെത്തിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.