വിഴിഞ്ഞം പദ്ധതി കേന്ദ്രം എറ്റെടുക്കണമെന്ന് സംസ്ഥാന സർക്കാർ

വിഴിഞ്ഞം തുറമുഖ പദ്ധതി കേന്ദ്രസർക്കാർ ഏറ്റെടുത്ത് നടപ്പാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.വന്‍കിട തുറമുഖങ്ങളുടെ പട്ടികയില്‍ വിഴിഞ്ഞത്തെയും ഉള്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. വന്‍കിട തുറമുഖ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട തുറമുഖങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു . ഇതേതുടര്‍ന്നാണ് സംസ്ഥാനസര്‍ക്കാര്‍ വിഴിഞ്ഞത്തെ നിര്‍ദ്ദേശിച്ചത്.
ഷിപ്പിങ്ങ് മന്ത്രാലയത്തിലെ വിദഗ്ദ സമിതി നൽകുന്ന റിപ്പോറ്ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം,കേരളത്തിനൊപ്പം ആന്ധ്രയും തുറമുഖ പദ്ധതിക്കായി കത്തയിച്ചിട്ടൂണ്ട്.നിലവില്‍ കൊച്ചി മാത്രമാണ് കേരളത്തില്‍ നിന്നും കേന്ദ്രം വന്‍കിട തുറമുഖ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, വല്ലാര്‍പാടം തുറമുഖ വികസനത്തിന് കേന്ദ്രം 373 കോടി രൂപ കൂടി അനുവദിച്ചേക്കുമെന്നും ഷിപ്പിംഗ് സെക്രട്ടറി അറിയിച്ചു.