പി.രാമകൃഷ്ണന്‍ രാജി സന്നദ്ധത അറിയിച്ചു

single-img
7 October 2011

കണ്ണൂര്‍: കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷഅണന്‍ രാജിസന്നദ്ധത അറിയിച്ചു. കൂത്തുപറമ്പ് വെടിവെയ്പ്പിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ കെപിസിസി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനം. വിവാദ പ്രസ്താവനയില്‍ രാമകൃഷ്ണന് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. രാജി സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് രാമകൃഷ്ണന്‍ അറിയിച്ചു.