കൂത്ത്പറമ്പ് വെടിവെയ്പ്പ് വിവാദം:പി രാമകൃഷ്ണനോട് വിശദീകരണം തേടും

single-img
7 October 2011

കൂത്ത്പറമ്പ് വെടിവെയ്പ്പ് വിവാദത്തിൽ കെ.പി.സി.സി ഇടപെടുന്നു.കെ സുധാകരൻ എം.പിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്‌ണനോട്‌ കെ.പി.സി.സി വിശദീകരണം തേടും. കൂത്തുപറമ്പ്‌ വെടിവയ്‌പുമായി ബന്ധപ്പെട്ടുംഎ.കെ.ജി ആശുപത്രിയുടെ ഭരണം സംബന്ധിച്ചും രാമകൃഷ്‌ണന്‍ നടത്തിയ വിവാദ പ്രസ്‌താവനകള്‍ സി.പി.എം കോണ്‍ഗ്രസിനെതിരെ വരുംനാളുകളില്‍ രാഷ്‌ട്രീയ ആയുധമാക്കുമെന്ന്‌ വ്യക്‌തമായതോടെയാണ്‌ കെ.പി.സി.സി ശക്‌തമായ നടപടിയ്‌ക്കൊരുങ്ങുന്നത്‌.

Support Evartha to Save Independent journalism

കൂത്തുപറമ്പിലേക്ക് എം.വി രാഘവനെ പോകാൻ നിർബന്ധിച്ചത് കെ.സുധാകരൻ എം.പിയാണെന്നുള്ള വിവാദ പ്രസ്താവനയാണു പി.രാമകൃഷ്ണൻ നടത്തിയത്.മാക്സിസ്റ്റുകാരോട് ഏറ്റുമുട്ടാൻ സുധാകരനു പ്രത്തേക ഗുണ്ടാ സംഘമുണ്ടെന്നും പി.രാമകൃഷ്ണൻ ആരോപിച്ചിരുന്നു.മാഹി പാലത്തില്‍ വച്ചു നിരവധി രക്‌തസാക്ഷികളുടെ മൃതദേഹം സുധാകരന്‍ ഏറ്റുവാങ്ങിയെന്നു പറയുന്നുണ്ട്‌. ഇതില്‍ പലരും രക്‌തസാക്ഷികളായതു പാര്‍ട്ടിയെ സംരക്ഷിക്കാനല്ലെന്നും സുധാകരനെ സംരക്ഷിക്കാനാണെന്നും പി.രാമകൃഷ്ണൻ പരഞ്ഞിരുന്നു.കെ.പി.സി.സി യുടെ വിശദീകരണത്തിനു തൃപ്തികരമായ മറുപടി ലഭിക്കാത്ത പക്ഷം രാമകൃഷ്ണനെതിരെ നറ്റപടിയുണ്ടാകും