സിര്‍ത്തേയില്‍ കലാശപോരാട്ടം; 12 പേര്‍ മരിച്ചു

single-img
7 October 2011

ട്രിപ്പോളി: ലിബിയയില്‍ മുവമ്മര്‍ ഗദ്ദാഫി പക്ഷത്തിനു സ്വാധീനമുള്ള സിര്‍ത്തേയില്‍ വിമത സേന കലാശപോരാട്ടം തുടങ്ങി. ഗദ്ദാഫി സേനയും വിമത സൈന്യവും ഏറ്റുമുട്ടല്‍ ശക്തമാക്കിയതോടെ ആയിരക്കണക്കിനു ജനങ്ങളാണ് സിര്‍ത്തേയില്‍ നിന്നു പാലായനം ചെയ്യുന്നത്. അതേസമയം, ഗദ്ദാഫി സേനയുടെ കനത്ത പ്രതിരോധമാണ് വിമതസേന നേരിടുന്നത്. ഏറ്റുമുട്ടലില്‍ 12 കൊല്ലപ്പെട്ടതായും 190ലധികം പേര്‍ക്കു പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. ലിബിയയുടെ ഭൂരിഭാഗം മേഖലകളും പിടിച്ചടക്കിയെങ്കിലും സിര്‍ത്തേയുടെ നിയന്ത്രണം പിടിക്കാനുള്ള വിമതസേനയുടെ പോരാട്ടം ഒരു മാസത്തിലേറെയായി തുടരുകയാണ്.