ചെന്നൈയില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു

single-img
7 October 2011

ചെന്നൈ: ചെന്നൈയില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ചെന്നൈ-തിരുച്ചിറപ്പള്ളി വിമാനത്തിന്റെ ഒരു ടയറാണ് ഇന്നലെ രാത്രി ലാന്‍ഡിംഗിനിടെ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. 48 പേര്‍ക്ക് കയറാവുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയെത്തുടര്‍ന്ന് വിമാനത്തിനുള്ള ലാന്‍ഡിംഗ് അനുമതി വൈകിയിരുന്നു.