ഡൽഹി ആക്രമണം.സൂത്രധാരനെന്ന് സംശയിക്കുന്ന യുവാവ് അറസ്റ്റിൽ

single-img
7 October 2011

ഡൽഹി ഹൈക്കോടതി നടന്ന സ്ഫോടനത്തിലെ ആസൂത്രകനെന്ന് കരുതുന്ന യുവാവിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു.ജമ്മു കാശ്മീരിൽ നിന്നുമാണു അറസ്റ്റ് യുവാവിനെ അറസ്റ്റ് ചെയ്തത്.ബംഗ്ലാദേശിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥി വസീമാണു അറസ്റ്റിലായത്.

Support Evartha to Save Independent journalism

ബംഗ്ലാദേശിലാണു ആക്രമണം ആസൂത്രണം ചെയ്തതായാണു എം.ഐ.എ വിലയിരുത്തൽ.ബംഗ്ലാദേശിലെ ഹര്‍ക്കത്ത് ഉല്‍ ജിഹാദി ഇസ്‌ലാമിയിലെ അംഗമാണ് വസിം എന്നാണ് എന്‍.ഐ.എ കരുതുന്നത്. വസിമിനെ ചോദ്യം ചെയ്യുന്നതിലൂടെ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ശപ്തംബർ ഏഴിനു നടന്ന ഡൽഹി ആക്രമണത്തിൽ 15 പേർ മരിക്കുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു