കോഴിക്കോട് ഡിസിസി ഓഫീസില്‍ സംഘര്‍ഷം; മോഹന്‍ലാലിന് പരിക്ക്

single-img
7 October 2011

കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.സിദ്ദിഖ് ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകനായ മോഹന്‍ലാലിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മോഹന്‍ലാലിന്റെ സാമ്പത്തിക ഇടപാടിനെ സിദ്ദിഖ് ചോദ്യം ചെയ്തതാണ് കയ്യാങ്കളിക്ക് വഴിവച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. യോഗത്തിനിടെയുണ്ടായ വാക്കേറ്റം പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. വാക്കുതര്‍ക്കത്തിനിടെ സിദ്ദിഖ് എന്‍ഡിഎഫ് പ്രവര്‍ത്തകനാണെന്ന് ആരോപിച്ചതാണ് പ്രശ്‌നം കൈയാങ്കളിയിലേക്ക് നീങ്ങാന്‍ കാരണമെന്ന് പറയുന്നു.