എലിപ്പനി: 4 മരണം കൂടി റിപ്പോർട്ട് ചെയ്തു.

single-img
7 October 2011

കോഴിക്കോട്: എലിപ്പനിയെ തുടര്‍ന്ന് സംസ്ഥാനത്ത് നാലു പേര്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ മൂന്നുപേരും തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ഒരാളും. കൂരാച്ചുണ്ട്‌ സ്വദേശി മാധവി(64) , വെട്ടം സ്വദേശി കുറുമ്പ(60), വെസ്‌റ്റ് ഹില്‍ സ്വദേശി രാധ(65) എന്നിവരാണ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്‌.ഒറ്റപ്പാലം മീറ്റ്ന സ്വദേശി കുമാരന്‍ (50) തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ മരിച്ചു. ഇന്നലെയും രണ്ടു പേര്‍ കോഴിക്കോട്  മെഡിക്കല്‍ കോളജില്‍ എലിപ്പനി ബാധിച്ചു മരിച്ചിരുന്നു.