സ്റ്റീവ് ജോബ്സ് അന്തരിച്ചു

single-img
6 October 2011

ആപ്പിളിന്റെ സ്ഥാപകനും മുൻ സി.ഇ ഒയുമായ സ്റ്റീവ് ജോബ്സ് അന്തരിച്ചു.ഏഴുവർഷമായി അദ്ദേഹം ക്യാൻസർ ചികിത്സയിലായിരുന്നു.ഗാഡ്ജറ്റ് വിപണികളിൽ തരംഗങ്ങൾ സൃഷ്ടിച്ച ആപ്പിളിന്റെ ആശയങ്ങൾക്ക് പിന്നിൽ ജോബ്സ് ആയിരുന്നു

വർഷങ്ങളായി ടെക്നോളജി രംഗത്ത് തരംഗങ്ങൾ സൃഷ്ടിക്കുന്ന മാക് കമ്പ്യൂട്ടർ മുതൽ,ഐ പാഡ്, ഐ ഫോണ്‍, ഐ പോഡ് വരെ ലോകത്തിനു സമ്മാനിച്ചത് സ്റ്റീവ് ജോബ്സ് ആയിരുന്നു.എഴുപതുകളിലായിരുന്നു സ്റ്റീവ് വോസ്‌നിയാക്കി, മൈക്ക് മര്‍ക്കുല എന്നിവര്‍ക്കൊപ്പം സ്റ്റീവ് ജോബ്‌സ് ആപ്പിളിന് തുടക്കം കുറിച്ചത്,ഇടക്കാലത്ത് വെച്ച് അധികാരവടം വലിയെത്തുടർന്ന് സ്റ്റീവ് ആപ്പിൾ വിട്ടെങ്കിലും 1997ൽ അദ്ദേഹം ആപിളിന്റെ മേധാവിയായി തിരിച്ചെത്തി.തുടർന്നുള്ള വർഷങ്ങൾ ടെക്നോളജി രംഗത്ത് ചരിത്രങ്ങളാണു സൃഷ്ടിച്ചത്,ആപ്പിളിന്റെ ഗാഡ്ജറ്റുകൾക്കായി ലോകത്തെമ്പാറ്റും ക്യൂ നിൽക്കുന്ന ജനക്കൂട്ടം ഇന്നും തുടരുന്നു.ബുദ്ധമത വിശ്വാസിയായിരുന്നു സ്റ്റീവ്. ലോറീന്‍ പവല്‍ ജോബ്‌സാണ് ഭാര്യ. നാല് മക്കളുണ്ട്.അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമ,ഗൂഗിൾ സി ഇ ഒ ലാറി പെജ്,ഫേസ്ബുക്ക് സി ഇ ഒ മാർക് സുക്കൻബർഗ്,മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് എന്നിവർ സ്റ്റീവ് ജോബ്സിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.ഗൂഗിളും ആപ്പിളും തങ്ങളുടെ ഹോം പേജിൽ തന്നെ സ്റ്റീവ് ജോബ്സിനു ആദരവ് നൽകിയിട്ടൂണ്ട്

httpv://www.youtube.com/watch?v=Hd_ptbiPoXM