ചാലഞ്ചേഴ്‌സ് സെമിയില്‍

single-img
6 October 2011

ചാമ്പ്യൻസ് ലീഗിലെ ആവേശകരമായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനു വിജയം.അവസാന പന്തില്‍ അരുണ്‍ നേടിയ അവിശ്വസനീയമായ സിക്‌സര്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനു നേടിക്കൊടുത്തത് ചാമ്പ്യന്‍സ് ലീഗിലെ സെമി ബര്‍ത്താണ്.

നേരത്തെ ഡാനിയല്‍ ഹാരിസിന്റെ കിടയറ്റ സെഞ്ച്വറിയുടെ (108) ബലത്തിലാണ് സൗത്ത് ഓസ്‌ട്രേലിയ 214 റണ്‍സ് അടിച്ചെടുത്തത്.ജയിക്കാന്‍ 215 റണ്‍സ് വേണ്ടിയിരുന്ന റോയല്‍ ചാലഞ്ചേഴ്‌സിന് അവസാന പന്തില്‍ വേണ്ടിയിരുന്നത് ആറു റണ്‍സായിരുന്നു. പന്തു നേരിട്ട അരുണ്‍ കാര്‍ത്തിക് ഡാനിയല്‍ ക്രിസ്റ്റിയനെ സിക്സർ പറത്തിക്കൊണ്ടാണു ചലഞ്ചേഴ്സിനു സെമി ബെർത്ത് ഉറപ്പിച്ചത്