പറവൂർ പീഡനം:സി.ഐയെ മാറ്റി

single-img
5 October 2011

വാരാപ്പുഴ പെണ്വാണിഭക്കേസ് അന്വേഷിക്കുന്ന പറവൂര്‍ സി ഐ അബ്ദുള്‍ സലാമിനെ കേസിന്റെ ചുമതലയില്‍ നിന്ന് മാറ്റി.ശോഭാ ജോണിനെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അനുവദിച്ച സംഭവത്തില്‍ പറവൂര്‍ സി.ഐ.അബ്ദുള്‍ സലാമിനെ കേസ് അന്വേഷണത്തില്‍ നിന്നും നീക്കിയത്.വടക്കേക്കര സി ഐ ജോര്‍ജ് ജോസഫിനാണ് അന്വേഷണ ചുമതല കൈമാറിയിട്ടുള്ളത്.

ശോഭ ജോണിനെ രാവിലെ പറവൂരില്‍ എത്തിച്ചപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അവസരം നല്‍കിയത്. തന്നെ പോലീസ് പിടികൂടിയതല്ലെന്നും താന്‍ കീഴടങ്ങുകയായിരുന്നെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് അപ്പോള്‍ പറഞ്ഞു.ഈ സമയം സി ഐയും മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. കീഴടങ്ങിയതാണെന്ന ശോഭാ ജോണിന്റെ പ്രസ്താവന ശരിയല്ലെന്ന് സി ഐ പ്രതികരിച്ചിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.