ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ ടാബ്ലറ്റ് കമ്പൂട്ടർ ഇന്ത്യ പുറത്തിറക്കി

single-img
5 October 2011

ടാറ്റോ നാനോക്ക് പിന്നാലെ വിലക്കുറവിന്റെ ചരിത്രം ഒരിക്കൽക്കൂടി ഇന്ത്യ തിരുത്തി.ഇത്തവണ ഊഴം ടാബ്ലറ്റ് കമ്പ്യൂട്ടറിനാണു.ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ കമ്പ്യൂട്ടറാണു ഇന്ത്യ പുറത്തിറക്കിയത്.വില കേട്ട് ഞെട്ടേണ്ട കേന്ദ്രസർക്കാറിന്റെ സബ്സിഡിയോട് കൂടി 1750 രൂപയ്ക്ക് വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ ലഭിക്കും.പൊതു വിപണിയിൽ 2,999 രൂപയായിരിക്കും വില

വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം സാധാരണക്കാരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം ഏറ്റവം വിലക്കുറഞ്ഞ കമ്പ്യൂട്ടർ പുറത്തിറക്കുന്നത്,ആകാശ് യൂണിസ്ലേറ്റ് എന്നാണു പുതിയ ടാബ്ലറ്റ് കമ്പ്യൂട്ടറിന്റെ പേര്.1.20 കോടി വിദ്യാര്‍ഥികള്‍ക്കു കംപ്യൂട്ടര്‍ ആവശ്യമാണ്. അതിനാല്‍ ടാബ് ലറ്റിന്‍റെ വില ഇനിയും കുറയ്ക്കാന്‍ സാധിക്കുമെന്നു മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കു കേന്ദ്രമന്ത്രി കപില്‍ സിബല്‍ ടാബ്‌ലറ്റ് വിതരണം ചെയ്തു.