ആക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയാമെന്ന് അധ്യാപകന്‍

single-img
4 October 2011

തിരുവനന്തപുരം: തന്നെ ആക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയാമെന്ന് വാളകത്ത് ആക്രമണത്തിന് ഇരയായ അധ്യാപകന്‍ മാധ്യമങ്ങളോട് പറഞ്ഞു. വേണ്ട സമയത്ത് താന്‍ എല്ലാം മാധ്യമങ്ങളോട് തുറന്നു പറയും. നേരത്തെ പ്രതികളെ കണ്ടാല്‍ അറിയില്ലെന്ന് അധ്യാപകന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

താന്‍ നിലമേലോ കടയ്ക്കലോ പോയിട്ടില്ല. സ്വന്തം കാറില്‍ പോകുമ്പോഴാണ് നാലംഗ സംഘം ആക്രമിച്ചത്. സ്‌കൂള്‍ മാനേജ്‌മെന്റിനും മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളക്കും തന്നോട് വിരോധമുണ്ടായിരുന്നു എന്നും അധ്യാപകന്‍ മൊഴി നല്‍കിയിട്ടുണ്ട്.