വാളകം സംഭവം: അധ്യാപകനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയേക്കും

single-img
3 October 2011

കൊട്ടാരക്കര: വാളകത്ത് അക്രമിക്കപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന സ്‌കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നു.

അധ്യാപകന്റെ മൊഴികളിലെ വൈരുദ്ധ്യത്തെത്തുടര്‍ന്നാണ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൗരവാമയി ആലോചിക്കുന്നത്. ഇതിനായി അധ്യാപകന്‍ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്ന മുറയ്ക്ക് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കും.

വാളകം,നിലമേല്‍ ഭാഗങ്ങളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഇപ്പോള്‍ പ്രധാനമായും പുരോഗമിക്കുന്നത്. രാത്രി എട്ടിനും പത്തരയ്ക്കും ഇടയില്‍ ഒരു ലക്ഷത്തോളം ഫോണ്‍ കോളുകള്‍ നടന്നിട്ടുണ്ട്. ഇതില്‍ സംശയാസ്പദമായ നാലോളം നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.