സ്മാര്‍ട്ട് സിറ്റി ഓഫീസ് നിര്‍മ്മാണം എട്ടിന് തുടങ്ങുമെന്ന് കുഞ്ഞാലിക്കുട്ടി

single-img
3 October 2011

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി ഓഫീസ് നിര്‍മ്മാണം ഈ മാസം എട്ടിന് ആരംഭിക്കുമെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അറിയിച്ചു. കിന്‍ഫ്രയുടെ നാല് ഏക്കര്‍ ഭൂമി സ്മാര്‍ട്ട് സിറ്റിയുടെ വഴിക്കായി വിട്ടുകൊടുക്കും. പദ്ധതിയുടെ 247 ഏക്കര്‍ ഭൂമിയും പ്രത്യേക സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടുത്തും. ഈ ഭൂമിക്ക് വില്‍പ്പനാവകാശം ഉണ്ടായിരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു.