ഫോണ്‍ വിവാദം: പിള്ളയെ വിളിച്ച മാധ്യമപ്രവര്‍ത്തകനും കുറ്റക്കാരനെന്ന് പി.സി.ജോര്‍ജ്

single-img
3 October 2011

തിരുവനന്തപുരം: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ആര്‍.ബാലകൃഷ്ണപിള്ളയെ ഫോണ്‍ ചെയ്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനും കുറ്റക്കാരനാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ഫോണില്‍ സംസാരിച്ച കുറ്റത്തിന് പിള്ളയ്ക്ക് പരമാവധി നാലു ദിവസത്തെ ശിക്ഷയെ അധികമായി ലഭിക്കൂ. എന്നാല്‍ തടവില്‍ കഴിയുന്ന പ്രതിയെ ഫോണ്‍ ചെയ്ത കുറ്റത്തിന് മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും ലഭിക്കാമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും കുറ്റമാണെന്നും വാളകം സംഭവത്തില്‍ പ്രതിയെ പ്രതിപക്ഷം ചൂണ്ടിക്കാട്ടേണ്‌ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു.