ഫോണ്‍ വിളി: നിയമസഭ സ്തംഭിച്ചു

single-img
3 October 2011

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച സംഭവത്തില്‍ നിയമസഭ സ്തംഭിച്ചു. ശ്യൂനവേളയില്‍ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നോട്ടീസ് നല്‍കി.

എന്നാല്‍ വിഷയം ഇന്നലെ ചര്‍ച്ച ചെയ്തതാണെന്നും അതിനാല്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ സഭയെ അറിയിച്ചു. ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതില്‍ തൃപ്തരാകാത്ത പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതേതുടര്‍ന്ന് സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.