രാത്രികാല ലോഡ്‌ഷെഡിംഗ് തുടരുമെന്ന് ആര്യാടന്‍

single-img
3 October 2011

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള രാത്രികാല ലോഡ്‌ഷെഡിംഗ് കുറച്ച് ദിവസം കൂടി തുടരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. ടി.എന്‍.പ്രതാപന്‍ എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പകല്‍ സമയത്തെ ലോഡ്‌ഷെഡിംഗ് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ വന്ന കുറവാണ് നിലവിലെ ലോഡ്‌ഷെഡിംഗിന് കാരണം. ഇത് പരിഹരിക്കാനായി കൂടുതല്‍ വിലയ്ക്ക് വൈദ്യുതി പുറത്തുനിന്നും വാങ്ങാന്‍ നടപടി ആരംഭിച്ചിട്ടുണ്‌ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.