ഫോണ്‍ വിവാദം: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

single-img
2 October 2011

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്തുനിന്ന് പി.കെ.ഗുരുദാസനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ബാലകൃഷ്ണപിള്ള ഫോണ്‍ ചെയ്തുവെങ്കില്‍ അത് നിയമലംഘനമല്ല എന്നാല്‍ ശിക്ഷ ലഭിക്കാവുന്ന ചട്ട ലംഘനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതുസംബന്ധിച്ച് ജയില്‍ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. വാളകം സംഭവത്തില്‍ അധ്യാപകന്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കുന്നത് പോലീസിന് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്‌ടെന്നും അധ്യാപകന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.