ടിവി രാജേഷ് എസ് ഐയെ മര്‍ദ്ദിച്ചെന്നും വനിത പോലീസിനെ അസഭ്യം പറഞ്ഞെന്നും പരാതി

single-img
1 October 2011

വാഹന പരിശോധന നടത്തിയ എസ്ഐയെ മര്‍ദ്ദിച്ചെന്ന പരാതിയിന്മേൽ ടി വി രാജേഷ് എം എൽ എക്കെതിരെ പരാതി.എസ്.ഐ നല്‍കിയ പരാതിയില്‍ കല്യാശേരി എം.എല്‍.എ ടി.വി രാജേഷിനും ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കുമെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.ഹൈവേ പട്രോള്‍ എസ്ഐ തോമസാണു പരാതി നല്‍കിയത്. വനിത പൊലീസിനെ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു. വെഞ്ഞാറമൂടി സിഐയ്ക്കാണ് അന്വേഷണ ചുമതല.

താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും തന്റെ കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ വാക്കുതര്‍ക്കമുണ്ടായി എന്നത് ശരിയാണെന്നും ടി.വി.രാജേഷ് എം.എല്‍.എ. പ്രതികരിച്ചു.മര്‍ദ്ദനമേറ്റ എസ്.ഐയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്