കനിമൊഴിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ 17 ലേക്ക് മാറ്റി

single-img
1 October 2011

ന്യൂഡല്‍ഹി: ടു ജി അഴിമതിക്കേസില്‍ അറസ്റ്റിലായ കനിമൊഴിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് പ്രത്യേക സിബിഐ കോടതി ഈ മാസം 17 ലേക്ക് മാറ്റി. സിബിഐയുടെയും കനിമൊഴിയുടെയും അഭിഭാഷകരുടെ അപേക്ഷയെ തുടര്‍ന്നാണ് കോടതി വാദംകേള്‍ക്കല്‍ നീട്ടിയത്. കേസിലെ പ്രതികള്‍ക്ക് കുറ്റം ചുമത്താതെ ജാമ്യം നല്‍കരുതെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്നതിലായിരുന്നു കനിമൊഴിയുടെ അഭിഭാഷകന്റെ അപേക്ഷ.

Support Evartha to Save Independent journalism

ഈ മാസം പതിനഞ്ചിന് കനിമൊഴിക്കെതിരേ സിബിഐ കുറ്റം ചുമത്തുമെന്ന് പ്രത്യേക ജഡ്ജി ഒ.പി. സെയ്‌നി അറിയിച്ചു. തുടര്‍ന്നാണ് കേസ് 17 ലേക്ക് മാറ്റിയത്. കലൈഞ്ചര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ശരത്കുമാറിന്റെയും ജാമ്യാപേക്ഷ അന്നത്തേക്ക് മാറ്റിയിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും.