എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച; രണ്ട് പ്രതികള്‍ക്ക് ആറ് വര്‍ഷം തടവ്

കൊച്ചി: എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ സഹോദരിമാര്‍ക്ക് ആറ് വര്‍ഷം തടവ് വിധിച്ചു. പതിനായിരം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.
രണ്ട് കേസുകളിലായി മൂന്ന് വര്‍ഷം വീതമാണ് ശിക്ഷ. കേസില്‍ രണ്ട് കുറ്റപത്രങ്ങളാണ് സിബിഐ സമര്‍പ്പിച്ചിരുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിച്ചു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരത്ത് താമിസിക്കുന്ന സഹോദരി ബിന്ദു വിജയന്റെ മകനു വേണ്ടി സിന്ധു സുരേന്ദ്രന് ചെന്നൈയിലെ പ്രസില്‍ നിന്നും ചോദ്യപ്പേപ്പര്‍ ചോര്‍ത്തി അയച്ചു കൊടുക്കുകയായിരുന്നു.
നേരത്തെ റിമാന്‍ഡ് കാലയളവില്‍ ഇവരനുഭവിച്ച തടവ് ഈ ശിക്ഷയില്‍ ഇളവ് ചെയ്യാനും കോടതി നിര്‍ദേശിച്ചു. മക്കളുടെ വിജയത്തിനായി ഇവര്‍ കുറുക്കുവഴി തേടിയെന്നും പ്രതികള്‍ക്ക് പരാമവധി ശിക്ഷ നല്‍കണമെന്നും സിബിഐ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു.