ബാലകൃഷ്ണപിള്ളയുടെ കൈയ്യില്‍ ഫോണ്‍: ഉത്തരവാദികള്‍ ജയില്‍ അധികൃതരെന്ന് പി.സി. ജോര്‍ജ്

single-img
30 September 2011

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയുടെ കൈയ്യില്‍ ഫോണ്‍ കിട്ടിയതിന് ഉത്തരവാദികള്‍ ജയില്‍ അധികൃതരാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. നിയമസഭാ ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്.

Support Evartha to Save Independent journalism

ബാലകൃഷ്ണപിള്ള ഫോണില്‍ സംസാരിച്ചുവെങ്കില്‍ അത് നിയമവിരുദ്ധമാണ്. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ താന്‍ തയാറല്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. അധ്യാപകനെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇതിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്‌ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ബാലകൃഷ്ണപിള്ള സംപ്രേഷണം ചെയ്യരുതെന്ന് പറഞ്ഞ കാര്യം പുറത്തുവിട്ടതിനെ മാധ്യമപ്രവര്‍ത്തകരെയും അദ്ദേഹം വിമര്‍ശിച്ചു. വാക്കിന് വിലയുള്ളവരാകണം മാധ്യമപ്രവര്‍ത്തകരെന്നും ധാര്‍മികത പാലിക്കണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.