ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയെയും ഫോണില്‍ വിളിച്ചതായി വി.എസ്

single-img
30 September 2011

തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയെയും ഫോണില്‍ വിളിച്ചതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. നിയമസഭയ്ക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. ഇക്കാര്യം അടിയന്തരപ്രമേയത്തില്‍ ഉന്നയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടായിരുന്നില്ലെന്ന് വി.എസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് തടവില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് പഞ്ചനക്ഷത്ര ആശുപത്രിയില്‍ ചികിത്സയും മാധ്യമപ്രവര്‍ത്തകരെ ഫോണ്‍ വിളിക്കുന്നതിനുള്ള സൗകര്യങ്ങളും ലഭിച്ചത്. ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും വി.എസ് പറഞ്ഞു. അധ്യാപകനെ ആക്രമിച്ച കേസില്‍ മൂന്ന് ദിവസമായിട്ടും ഇതുവരെ എഫ്‌ഐആര്‍ പോലും ഫയല്‍ ചെയ്തിട്ടില്ലെന്ന് വി.എസ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് പക്ഷപാതപരമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്.