അധ്യാപകനെതിരായ ആക്രമണത്തിന് പിന്നില്‍ ബാലകൃഷ്ണപിള്ളയും മകനുമെന്ന് വി.എസ്

single-img
29 September 2011

തിരുവനന്തപുരം: വാളകം സ്‌കൂളിലെ അധ്യാപകനെതിരായ ആക്രമണത്തിന് പിന്നില്‍ ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ്‌കുമാറുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സംഭവത്തില്‍ ദുരൂഹതയുണ്ട്. ബാലകൃഷ്ണപിളള ജയിലില്ല, സ്വകാര്യ ആശുപത്രിയിലാണ് കഴിയുന്നതെന്നും ആശുപത്രിയില്‍ ഗൂഢാലോചന നടത്താന്‍ സൗകര്യമുണ്‌ടെന്നും വി.എസ് ആരോപിച്ചു.