ചാമ്പ്യന്‍സ് ലീഗ്: ചെന്നൈയ്ക്ക് ജയം

single-img
28 September 2011

ചെന്നൈ: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 മത്സരത്തില്‍ കേപ് കോബ്രാസിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു നാല് വിക്കറ്റ് ജയം. ജയിക്കാന്‍ 146 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈ രണ്ടു പന്തുകള്‍ ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 24 പന്തില്‍ മൂന്ന് ഫോറും രണ്ടു സിക്‌സും അടക്കം 46 റണ്‍സ് നേടി പുറത്താകാതെ നിന്ന ഡെയ്ന്‍ ബ്രാവോയാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. മൈക്ക് ഹസി (29), സുരേഷ് റെയ്‌ന (20) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. കോബ്രാസിനു വേണ്ടി ജെ.പി.ഡുമ്മിനി നാല് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടിയ കേപ് കോബ്രാസ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടിയിരുന്നു. കോബ്രാസിനു വേണ്ടി ഓവൈഷാ (45) ഡുമിനി (29) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി.